മാള്‍ട്ട: സെന്റ് തോമസ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ഈ മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലായി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മൂന്നിന് വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ തിരുനാള്‍ കൊടിയുയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഇതോടനുബന്ധിച്ച് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്നേഹവിരുന്നും നടന്നു. വൈകുന്നേരം നടന്ന കലാസന്ധ്യയും ശ്രദ്ധേയമായി. നാലിന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക വാര്‍ഷിക സമ്മേളനം നടന്നു.
മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനം മാള്‍ട്ട അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് ഗാലിയ കുര്‍മി ഉദ്ഘാടനം ചെയ്തു.